ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ടൂളുകളും, ആകർഷകമായ ഫീച്ചറുകളുമാണ് വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മിക്ക ആളുകളും സന്ദേശങ്ങൾ അയക്കാനാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. പലപ്പോഴും അയക്കുന്ന സന്ദേശങ്ങളിൽ തെറ്റു വരുമ്പോൾ സന്ദേശം മുഴുവനായി ഡിലീറ്റ് ചെയ്യാറാണ് പതിവ്. എന്നാൽ, ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇത്തവണ വാട്സ്ആപ്പ് എത്തുന്നത്. അയച്ച സന്ദേശത്തിൽ തെറ്റുണ്ടെങ്കിൽ അവ എഡിറ്റ് ചെയ്യാൻ സാധിക്കും. പുതുതായി എത്തുന്ന ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.
അയച്ച സന്ദേശങ്ങളിൽ തെറ്റുണ്ടെങ്കിൽ 15 മിനിറ്റിനുള്ളിൽ അവ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ, ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും ഉള്ള ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പിലേക്കും എത്തുന്നത്. വാട്സ്ആപ്പിന്റെ 23.4.72 ഐഒഎസ് ബീറ്റാ പതിപ്പിൽ പുതിയ അപ്ഡേറ്റ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ, ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തുന്നതാണ്. ഇതോടെ, ഉപഭോക്താക്കൾ നേരിടുന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണാനാകും. നിരന്തരം അപ്ഡേറ്റുകൾ എത്തുന്ന ആപ്ലിക്കേഷൻ എന്ന സവിശേഷതയും വാട്സ്ആപ്പിന് ഉണ്ട്. കഴിഞ്ഞ ദിവസം 100 ഓളം ഫയലുകൾ ഒരുമിച്ച് ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ് എത്തിയിരുന്നു.
Also Read: ശരണാഗത വത്സലനായ ശിബി ചക്രവര്‍ത്തി പോലും പിണറായി വിജയന് ശേഷമേ വരികയുള്ളൂ : സന്ദീപ് വാര്യർ
Post Your Comments