
ഏറ്റുമാനൂർ: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മുടിയൂർക്കര മുരിങ്ങേത്തുപറമ്പിൽ രാജു(48)വിനാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് അതിരമ്പുഴ നാൽപാത്തിമല വടക്കത്ത്പറമ്പിൽ ആദർശ് മനോജ് (19), പട്ടിത്താനം അമ്പനാട്ട് ജിൻസ് കുര്യാക്കോസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഉല്ലാസ സവാരിക്കായി എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് ഉടൻ നിരത്തിലിറക്കും, പുതിയ നീക്കവുമായി കെഎസ്ആർടിസി
ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് വെള്ളിയാഴ്ച രാത്രി 10.30-ന് ആയിരുന്നു സംഭവം. കഞ്ചാവ് ലഹരിയിലായിരുന്ന പ്രതികൾ സ്കൂൾ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന രാജുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും മദ്യക്കുപ്പി പൊട്ടിച്ച ശേഷം കുത്തുകയുമായിരുന്നു. പരിക്കേറ്റ രാജു ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
പ്രായപൂർത്തിയാകാത്ത രണ്ടു പേർകൂടി കേസിൽ പ്രതികളാണ്. ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments