Latest NewsIndiaNews

സ്വകാര്യഭാഗവും തലയും ഹൃദയവും അറുത്തെടുത്തു: കാമുകിയുടെ മുൻ കാമുകനെ വെട്ടിനുറുക്കി യുവാവ്

ഹൈദരാബാദ്: കാമുകിയുടെ മുൻ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ കഴുത്തറുക്കുകയും ഹൃദയവും സ്വകാര്യ ഭാഗങ്ങളും നീക്കം ചെയ്യുകയും ചെയ്തു. ഒപ്പം, കൈവിരലുകൾ മുറിച്ച് മാറ്റുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം, പ്രതി പോലീസ് സ്റ്റേഷനിൽ സ്വയമേവ കീഴടങ്ങുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കൃഷ്ണ പോലീസിന് മുന്നിൽ കീഴടങ്ങി.

പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. നവീനും കൃഷ്ണയും ദിൽസുഖ്‌നഗറിലെ ഒരു കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു. ബന്ധം വേർപെടുത്തിയിട്ടും നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവീനെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. പിന്നാലെ വിവരം പെൺകുട്ടി പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button