ലണ്ടന്‍: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി. ഇതുപോലൊരു ജോലി ഒഴിവ് മുന്‍പെങ്ങും കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. കാരണം ലോകത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തസ്തികയിലേക്ക് ജോലിക്കാരെ തേടുന്നത്.
യുകെയിലെ ഒരു പ്രമുഖ ന്യൂട്രീഷന്‍ കമ്പനിക്ക് വേണ്ടിയാണ് മനുഷ്യ വിസര്‍ജ്യം മണത്ത് നോക്കുന്ന ജോലിക്കായി ആവശ്യക്കാരെ തേടുന്നത്. പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപയാണ് ഈ ജോലിക്ക് നല്‍കുക.
യുകെ ആസ്ഥാനമായുള്ള ഫീല്‍ കംപ്ലീറ്റ് എന്ന ന്യൂട്രീഷന്‍ സ്ഥാപനം ആണ് ഇത്തരത്തില്‍ ഒരു ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഗന്ധങ്ങളെ എളുപ്പത്തില്‍ വേര്‍തിരിച്ച് അറിയാന്‍ ശേഷിയുള്ള അഞ്ച് ജീവനക്കാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ആണ് ഇത്തരത്തില്‍ ഒരു തസ്തിക സൃഷ്ടിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പൂംമെലിയര്‍ എന്നാണ് ഈ തസ്തികയുടെ പേര്. ലോകത്തില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു തസ്തിക.
പരിശീലന കാലയളവില്‍ മികവ് പുലര്‍ത്തുന്ന ആളെ കമ്പനിയുടെ ആസ്ഥാന പൂംമെലിയര്‍ ആയി നിയമിക്കും. മലത്തിന്റെ രൂപം, ഗന്ധം, നിറം, ഘടന, ക്രമം എന്നിവ വ്യത്യസ്തങ്ങളായ ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മനുഷ്യ വിസര്‍ജ പരിശോധനയിലൂടെ ശാരീരിക അവസ്ഥകള്‍ മനസ്സിലാക്കി ആളുകളെ ബോധവല്‍ക്കരിക്കുകയാണ് പൂംമെലിയറുടെ ജോലി.
Post Your Comments