Latest NewsNewsInternational

പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്‍കി വ്യവസായി

ഇസ്ലാമാബാദ് : പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്‍കി വ്യവസായി. പാകിസ്ഥാനി വ്യവസായി ആണ് ഇത്തരത്തില്‍ സ്ത്രീധനം നല്‍കി ഞെട്ടിച്ചത്. ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ രാജകീയ വിവാഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയെ ഒരു തുലാസില്‍ ഇരുത്തിയ ശേഷം രണ്ടാം തുലാസില്‍ സ്വര്‍ണ്ണ കട്ടികളും വച്ചതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . യുവതിയുടെ തൂക്കം 70 കിലോ ആയിരുന്നതിനാല്‍ അതേ തൂക്കമുള്ള സ്വര്‍ണ്ണ കട്ടികള്‍ സ്ത്രീധനമായി നല്‍കി.

Read Also: കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബഷീർ തമിഴ്നാട്ടിലെ പള്ളിയിലുള്ളതായി വിവരം

വിവാഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ആഹാരത്തിനു പോലും ഗതിയില്ലാതെ സ്വന്തം രാജ്യം യാചിക്കുമ്പോഴാണ് ഈ ആഡംബരവിവാഹമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button