സംസ്ഥാനത്ത് കെഎസ്ഇബി വികസിപ്പിച്ചെടുത്ത പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി ലഭിച്ചു. വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ. അടുത്തിടെ കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനുകൾ വൻ പ്രചാരം നേടിയിരുന്നു. ഇന്ത്യൻ സ്മാർട്ട് ഗ്രേഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.
ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്ത് തന്നെ ആദ്യമായി ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ എന്ന ആശയമാണ് അവാർഡിന് അർഹമാക്കിയത്. അടുത്ത മാസം മൂന്നിന് ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുന്നതാണ്. വൈദ്യുത പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്.
Also Read: കല്യാണം കഴിച്ച മകൾക്ക് അവിഹിത ബന്ധം; മകളുടെ കഴുത്തറുത്ത് അച്ഛൻ, നടുങ്ങി നാട്
Post Your Comments