ErnakulamNattuvarthaLatest NewsKeralaNews

ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും കവർന്നു : ഒരാൾകൂടി അറസ്റ്റിൽ

പ​ള്ളു​രു​ത്തി ചാ​ണി​പ്പ​റ​മ്പി​ല്‍ ആ​കാ​ശി(23)നെയാണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും കവർന്ന കേ​സി​ലെ ഒരു പ്ര​തി​കൂടി പൊലീ​സ് പി​ടിയിൽ. പ​ള്ളു​രു​ത്തി ചാ​ണി​പ്പ​റ​മ്പി​ല്‍ ആ​കാ​ശി(23)നെയാണ് അറസ്റ്റ് ചെയ്തത്. ക​ട​വ​ന്ത്ര പൊലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം, സർജറിയിലാണ് പ്രതീക്ഷ; അഷ്‌റഫ് താമരശേരി

ക​ഴി​ഞ്ഞ 20-നാ​യിരുന്നു കേസിനാസ്പദമായ സം​ഭ​വം. പ്ര​തി​ക​ള്‍ ക​ട​വ​ന്ത്ര കു​മാ​ര​നാ​ശാ​ന്‍ റോ​ഡി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന നാ​ലു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും കൈച്ചെ​യി​നും 30,000 രൂ​പ​യും തട്ടിയെടുക്കുകയായിരുന്നു.

ക​ട​വ​ന്ത്ര പൊലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ പി​ടി​യിലായത്. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഷി​ഹാമിനെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button