Life StyleHealth & Fitness

എല്ലാ ദിവസവും വര്‍ക്കൗട്ട്, ഗുണങ്ങള്‍ ഇങ്ങനെ

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതും എന്നാല്‍ സൗകര്യപൂര്‍വം മറക്കുന്നതുമായ ദൈനംദിന ജീവിതത്തിലെ അനിവാര്യമായ ഒരു ഘടകമാണ് വ്യായാമം. ആധുനിക കാലത്തെ സുഖലോലുപതകളും ഉയര്‍ന്ന ജീവിത സൗകര്യങ്ങളും മനുഷ്യനെ വ്യായാമമില്ലാത്ത അവസ്ഥയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതു മൂലം പല ജീവിതശൈലീ രോഗങ്ങളും കൂടി കൊണ്ടിരിക്കുന്നു.

ദിവസവും മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

 

ഒന്ന്…

ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. നടത്തമോ ഓട്ടമോ സൈക്കിളിങ്ങോ എന്തു തന്നെയായാലും ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് കലോറിയെ കത്തിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

രണ്ട്…

ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ എന്തും അമിതമാകരുത്. മുപ്പത് മിനിറ്റ് വ്യായാമം ധാരാളമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

മൂന്ന്…

ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനും സഹായിക്കും. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാല്‍ വ്യായാമം മുടക്കരുത്.

നാല്…

നല്ല ഉറക്കം കിട്ടുന്നത് തന്നെ മാനസികാരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യുന്നത് മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

അഞ്ച്…

തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button