തിരുവനന്തപുരം: ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മാർച്ച് ഏഴിന് നടക്കുകയാണ്. ആറ്റുകാൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരത്തില്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് ആറ് വൈകിട്ട് ആറ് മണി മുതല്‍ മാര്‍ച്ച് ഏഴ് വൈകിട്ട് ആറ് മണി വരെയാണ് മദ്യനിരോധനം. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഉത്തരവിറക്കിയത്.
read also: റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പന ശാലകളുടെയും പ്രവര്‍ത്തനമാണ് ഈ ദിവസങ്ങളിൽ നിരോധിച്ചിരിക്കുന്നത്. ഉത്തരവിന് വിരുദ്ധമായി മദ്യം വില്‍ക്കാനോ വിതരണം ചെയ്യനോ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments