Latest NewsKeralaNews

പാലക്കാട് ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. ആദിവാസി യുവതി സുജാതയുടെ കുട്ടി മരിച്ചു. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞിരുന്നത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.

കഴിഞ്ഞ പതിനേഴാം തിയതി തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ യുവതിയെ ആശുപത്രി ചികിത്സകളെ കുറിച്ച് ധാരണ ഇല്ലാത്തതിനാൽ 18ന് ബന്ധുക്കൾ വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

തുടർന്ന് രക്തസ്രാവം അനുഭവപ്പെട്ടതോടെ യുവതിയുമായി ബന്ധുക്കൾ കാടിനകത്ത് പോയി പ്രസവം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button