കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുറച്ച് ദിവസമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഈ പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
‘ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് . കൂടുതൽ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം..’, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ‘വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ‘, എന്നാണ് സ്വാസികയുടെ മറുപടി.
Post Your Comments