തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജൻ. ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാവിലെ മുതൽ ചില ചാനലുകൾ വ്യാജവാർത്ത ചമയ്ക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നുണ്ട്. അവർ നല്ലവണ്ണം കുടിക്കട്ടെയെന്ന് ഇപി ജയരാജൻ പ്രതികരിച്ചു.
Read Also: ചാറ്റ്ജിപിടി പിന്തുണയുള്ള ബിംഗ് ബ്രൗസർ സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയെന്ന പ്രചാരണം പച്ചക്കള്ളമാണ്. സിപിഎം ജാഥയിൽ പങ്കെടുക്കുന്നില്ലെന്ന വാർത്തകൾക്ക് അൽപായുസ് മാത്രമാണുള്ളത്. ചൊവ്വാഴ്ചയാണ് കൊച്ചിയിലെത്തിയത്. വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത് ഭാരവാഹിയായ എം പി മുരളി ക്ഷണിച്ചതിനാലാണ്. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നില്ലെന്നും കെ വി തോമസ് ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി എറണാകുളത്ത് ആശുപത്രിയിൽ കഴിയുന്ന ദേശാഭിമാനി ജീവനക്കാരൻ പയ്യന്നൂരിലെ ശ്രീജിത്തിനെ കാണാൻ പോയതാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments