കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്ന് ഉച്ചയോടെ കലൂരിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.
കേസിൽ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തൻ്റെ തന്നെയെന്ന് എം ശിവശങ്കർ സമ്മതിച്ചതായാണ് സൂചന. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്ന് ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്.
ശിവശങ്കറിൽ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് കേസിൽ സിഎം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് ഇഡി നോട്ടീസ് നല്കിയിട്ടുണ്ട്.
Post Your Comments