ഐഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്നവയാണ് ഐഫോൺ 14 സീരീസുകൾ. ഈ സീരീസിൽ നിരവധി ഹാൻഡ്സെറ്റുകൾ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ വളരെ ആപ്പിൾ പുറത്തിറക്കിയ വളരെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഐഫോൺ 14 പ്രോ മാക്സ്. വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് ഐഫോൺ 14 പ്രോ മാക്സ്. പുറത്തിറക്കിയിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടെങ്കിലും, ഐഫോൺ 14 പ്രോ മാക്സിന് ആരാധകർ ഏറെയാണ്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.7 ഒഎൽഇഡി ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷിംഗ് റേറ്റ് ലഭ്യമാണ്. ആപ്പിൾ എ16 ബയോണിക് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ഐഒഎസ് 16 അടിസ്ഥാനമാക്കിയുള്ളതാണ്. സിൽവർ, ഗ്രാഫൈറ്റ്, ഗോൾഡ്, പസഫിക് ബ്ലൂ എന്നിങ്ങനെ 4 കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുക.
Also Read: നോമ്പിന് മത്സ്യമാംസാദികള്‍ക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം : കോതമംഗലം രൂപതയുടെ ആഹ്വനം
48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. വീഡിയോകൾക്ക് പരമാവധി 2കെ റെസല്യൂഷൻ ലഭ്യമാണ്. 12 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുളള 4,352 എംഎഎച്ച് ബാറ്ററി ലഭ്യമാണ്. 8 ജിബി റാം പ്ലസ് 127 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഐഫോൺ 14 പ്രോ മാക്സ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 1,32,999 രൂപയാണ്.
Post Your Comments