ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി പി​ടി​യി​ൽ

നേ​മം കോ​ളി​യൂ​ർ സ്വ​ദേ​ശി അ​ജി​ത്ത് (ന​ന്ദു ,22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യുവാവ്​ അറസ്റ്റിൽ. ക​ഴി​ഞ്ഞ പ​ത്തി​ന് പൂ​ജ​പ്പു​ര സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നേ​മം കോ​ളി​യൂ​ർ സ്വ​ദേ​ശി അ​ജി​ത്ത് (ന​ന്ദു ,22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20-ന് ​ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​രു​ടെ മ​ർ​ദ്ദ​ന​മേ​റ്റ് തി​രു​വ​ന​ന്ത​പു​രം വി​ള​വൂ​ർ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ദീ​പു മ​ര​ണ​പ്പെ​ടു​ക​യും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ ജ​യി​ലി​ൽ ആ​കു​ക​യും ചെ​യ്തി​രു​ന്നു.

Read Also : ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ്: പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി

ദീ​പു​വും കൂ​ട്ട​രും​ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​ന്ന് ഓ​ടി​ച്ച​ത് മു​ഹ​മ്മ​ദാ​ലി ആ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​ണ് അ​ജി​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ചെ​ന്നൈ ഷേ​ണോ​യി ന​ഗ​റി​ലെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​യെ അറസ്റ്റ് ചെയ്തത്.

നി​ര​വ​ധി കേ​സു​ക​ൾ അ​ജി​ത്തി​നെ​തി​രെ തി​രു​വ​ല്ല​ത്തും നേ​മ​ത്തും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button