അരൂർ: കഞ്ചാവുമായി അസം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ. അസം കാമരൂപ് സ്വദേശി ഷാജഹാൻ അലി (31) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ചന്തിരൂരിലും പരിസരത്തും അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ആളാണ് അറസ്റ്റിലായത്. കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. 250 ഗ്രാം കഞ്ചാവ് ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : ഞങ്ങളെ പോലെയുള്ളവര്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്: സര്‍ക്കാരിനോട് ശുപാര്‍ശയുമായി ബിന്ദു അമ്മിണി
ഇയാൾ ചന്തിരൂർ പഴയ പാലത്തിന് സമീപം കഞ്ചാവ് വിൽക്കാനെത്തിയപ്പോഴാണ് എക്സൈസ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിൽ വിറ്റുവരികയായിരുന്നു.
അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. സുമേഖ്, പ്രിവൻറിവ് ഓഫീസർ കെ. ആർ. ഗിരീഷ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments