ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. എന്നാൽ, വില കുറയുമ്പോള്‍ മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ.
ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്‌ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, കുടല്‍ അര്‍ബുദം എന്നീ ക്യാന്‍സറുകളെയാണ് പ്രതിരോധിക്കാന്‍ കഴിയുന്നത്. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും സാധിക്കും. കൂടാതെ, ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സിന് ക്യാന്‍സര്‍ കോശങ്ങളെ കൊന്നുകളയുവാൻ ശേഷിയുള്ളവയാണ്.
ആപ്പിള്‍ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബര്‍ പല്ലുകളെ വെണ്‍മയുള്ളതാക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീര്‍ ബാക്ടീരിയകളില്‍ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു.
ആപ്പിള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ ടൈപ്പ് ടു പ്രമേഹക്കാര്‍ക്ക് നല്ലതാണ്. ആപ്പിളിലെ പെക്ടിന്‍ ഇന്‍സുലിന്‍ തോത് ക്രമീകരിക്കാന്‍ സഹായിക്കുന്നു.
കൊളസ്‌ട്രോളിനെതിരായുള്ള ഫീനോള്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23 ശതമാനം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ആപ്പിളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിള്‍ സന്ധിവാതത്തെ തടയുന്നു.
Post Your Comments