ഉപ്പ് ഉപയോഗിക്കാതെ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. എല്ലാ ഭക്ഷണങ്ങളിലും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പു വരെ നമ്മളില്‍ പലരുടെയും ശരീരത്തിലെത്തുന്നുണ്ട്. ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ ഉപ്പ് ഉയര്‍ന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. ഇത് ശരീരത്തില്‍ നിന്ന് കാത്സ്യം കൂടുതല്‍ അളവില്‍ നഷ്‌ടമാകുന്നതിന് കാരണമാകും.
Read Also : ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല: രൂക്ഷ വിമർശനവുമായി ഗവർണർ
ശരീരത്തിന് പ്രധാനമായ ധാതുവാണ് സോഡിയം. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളമുണ്ട്. ഇതിലൂടെയെല്ലാം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്.
ഉപ്പ് സോയാസോസില്‍ ധാരാളമുണ്ട്. ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാല്‍ വയറില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ വിശപ്പും കൂടും. ഇത് അമിത വണ്ണത്തിന് കാരണമാകുകയും ചെയ്യും.
Post Your Comments