KeralaLatest NewsNews

ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല: രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: തൊണ്ടയിലെ കാന്‍സര്‍, തുടക്കത്തില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക:ഈ ലക്ഷണങ്ങളെ ഒരിക്കലും നിസാരമാക്കരുത്

മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്റെ തീരുമാനങ്ങൾ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ടെന്നും ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം അറിയിച്ചു.

Read Also: നല്ല വിളയ്ക്കൊപ്പം കളയുണ്ടാകും, ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും:തില്ലങ്കേരിയെ പണ്ടേ തള്ളിയതാണെന്ന് എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button