ലണ്ടൻ: ബി.ബി.സിയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സഹായത്തോടെ സഹതാപ തരംഗം ഉണ്ടാക്കാൻ ശ്രമിച്ചിട്ടും ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് വംശജയായ ഷമീമ ബീഗത്തിന് രക്ഷയില്ല. സ്വന്തം രാജ്യത്തെ പൗരത്വം തിരിച്ചെടുക്കാനുള്ള യുവതിയുടെ തീരുമാനത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്റെ പൗരത്വം എടുത്തുകളയാനുള്ള യു.കെ സർക്കാരിന്റെ തീരുമാനത്തിനെതിരായ ശമീമയുടെ ഏറ്റവും പുതിയ അപ്പീൽ തള്ളി.
ഐ.എസിൽ ചേരാൻ പോയ ഷമീമ ബീഗത്തിന്റെ അപ്പീൽ യു.കെയിലെ കോടതി തള്ളുമ്പോൾ സോ കോൾഡ് മനുഷ്യാവകാശ പ്രവർത്തകർക്കും തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ആണ് ഷമീമ കഴിയുന്നത്. 2015-ൽ ആണ് യുവതി സിറിയയിലേക്ക് പോയത്. 15-ാം വയസ്സിൽ ആണ് യുവതി തന്റെ രണ്ട് സ്കൂൾ സുഹൃത്തുക്കളോടൊപ്പം സിറിയയിലേക്ക് പോയത്. അവിടെ എത്തിയ യുവതി ഒരു ഐ.എസ് പോരാളിയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ, കുട്ടികൾ മൂന്ന് പേരും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു.
2019 ൽ ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞു. 2020 ഫെബ്രുവരിയിൽ, ബീഗത്തിന്റെ പൗരത്വം നീക്കം ചെയ്യുന്നത് നിയമാനുസൃതമാണെന്ന് ഒരു ട്രൈബ്യൂണൽ വിധിച്ചു. ബംഗ്ലാദേശ് വംശയായ ബ്രിട്ടീഷ് പൗരയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. എന്നാൽ, അങ്ങനെയല്ലെന്നും അവളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ബംഗ്ലാദേശ് പറഞ്ഞു. യു.കെയിലേക്ക് തിരിച്ച് വരാൻ കഴിയില്ലെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടു. ഇതിനെതിരെയായ അപ്പീൽ ആണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
ഇപ്പോൾ 23 വയസ്സുള്ള ബീഗം നവംബറിൽ ലണ്ടനിൽ നടന്ന ഒരു ഹിയറിംഗിൽ യു.കെ സർക്കാരിനെതിരെ രംഗത്ത് വന്നു. ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയമായ ഹോം ഓഫീസ് താൻ കുട്ടിക്കടത്തിന്റെ ഇരയാണോ എന്ന് അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് യുവതിയുടെ അഭിഭാഷകൻ ആരോപിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് എന്തെങ്കിലും തെളിവുകൾ ലഭിക്കുന്നതിന് മുമ്പ് ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കണമെന്ന സർക്കാർ തീരുമാനം, മുൻകൂട്ടി തീരുമാനിച്ചതാണെന്ന് യുവതി ആരോപിക്കുന്നു. അപ്പീൽ തള്ളിയതിന് പിന്നാലെ, ഷമീമയെ പിന്തുണച്ച് ബി.ബി.സി മറ്റൊരു ലേഖനം പുറത്തുവിട്ടു. ബ്രിട്ടീഷ് പൗരത്വം ഷമീമയ്ക്ക് എങ്ങനെ നഷ്ടമായി എന്നതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
Post Your Comments