Latest NewsKeralaNews

ക്ഷേമ പെൻഷൻ: ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. രണ്ട് മാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് സർക്കാർ അനുവദിച്ചത്.

Read Also: നരേന്ദ്ര മോദി പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് പാക്കിസ്ഥാന്‍ ജനത ആഗ്രഹിക്കുന്നു: പാക് യുവാക്കള്‍

പെൻഷൻ തുക വെള്ളിയാഴ്ച്ച മുതൽ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്. പെൻഷൻ വിതരണത്തിനായി സഹകരണ കൺസോർഷ്യത്തിൽ നിന്ന് സർക്കാർ വായ്പയെടുത്തിരുന്നു. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.

Read Also: തൊണ്ടയിലെ കാന്‍സര്‍, തുടക്കത്തില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക:ഈ ലക്ഷണങ്ങളെ ഒരിക്കലും നിസാരമാക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button