ആലങ്ങാട്: കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി അടിമാലി മാൻകുളം തൊഴുത്തുംകുടിയിൽ വീട്ടിൽ പ്രണവ് ശശി(33)യെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മാളികംപീടിക വെളിയത്തുനാട് സ്വദേശിയായ വീട്ടമ്മയിൽ നിന്നു പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഹോം മേഡ് കേക്കുകൾ ഉണ്ടാക്കി വിൽപ്പന നടത്തിയിരുന്ന വീട്ടമ്മയിൽ നിന്ന് 2020 മുതൽ പ്രണവ് ശശി കേക്ക് വാങ്ങി വിൽപ്പന നടത്തിയിരുന്നു.
Read Also : ഹയർ സെക്കണ്ടറി സാമ്പിൾ ചോദ്യങ്ങൾക്കായി വെബ്സൈറ്റ്; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
ഇടപാടുകൾ കൃത്യമായി നടത്തി വിശ്വാസമാർജിച്ച പ്രതി താൻ വ്യാവസായികാടിസ്ഥാനത്തിൽ കേക്കിന്റെ നിർമാണം ആരംഭിക്കാൻ പോകുന്നുവെന്ന് വീട്ടമ്മയെ ബോധ്യപ്പെടുത്തി ഇവരിൽ നിന്നു പലതവണകളായാണ് പണമായും, സ്വർണമായും 3,72,500 രൂപ തട്ടിയെടുക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments