കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാൻ ആരാധകർക്കായിട്ടില്ല. വേദനകൾക്കിടയിലും അതെല്ലാം മറച്ച് വെച്ച് എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച സുബി ഇത്രപെട്ടെന്ന് എല്ലാവരെയും വേദനിപ്പിച്ച് കൊണ്ട് കടന്നുപോകുമെന്ന് ആരും കരുതിയതല്ല. അതിന്റെ ദുഖവും ഞെട്ടലും എല്ലാവരിലും ഉണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സുബി ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്.
സുബി മണ്മറയുമ്പോൾ നോവായി മാറുന്നത് സുബിയുടെ പ്രതിശ്രുത വരൻ രാഹുൽ ആണ്. അടുത്തിടെ താൻ ഉടനെ വിവാഹിത ആവാൻ പോവുകയാണെന്ന് സുബി പറഞ്ഞിരുന്നു. ഫെബ്രുവരി മാസത്തിലാണ് താൻ വിവാഹിതയാകുന്നത് എന്നും വരൻ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും താരം വെളിപ്പെടുത്തിയിരുന്നു. കലാഭവൻ രാഹുലിനെയാണ് താൻ വിവാഹം ചെയ്യാൻ പോകുന്നതെന്ന സുബിയുടെ വെളിപ്പെടുത്തൽ ആരാധകർ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്.
Also Read:ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
വധുവായി കാണാൻ ആഗ്രഹിച്ച സുബിയുടെ ചേതനയറ്റ ശരീരം കാണുമ്പോൾ കലാഭവൻ രാഹുൽ ഹൃദയം തകർന്നാണ് നിന്നത്. ആൾക്കൂട്ടത്തിനിടയിൽ നിർവികാരനായി നിൽക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയിൽ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ആൾക്കൂട്ടത്തിനിടയിലാണ് സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ രാഹുലും നിന്നത്. വേദന കടിച്ചമർത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുൽ തിരിഞ്ഞ് നടക്കുകയും ചെയ്തു. ആ കാഴ്ച കൂടെ നിന്നിരുന്നവർക്ക് കണ്ണീരായി.
‘തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിലെ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്. 25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷർ നിൽക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്മെന്റുകളൊന്നും ഏറ്റില്ല’, രാഹുൽ കണ്ണീരോടെ പറഞ്ഞു.
Post Your Comments