ബെംഗളൂരു: സിപിഐഎമ്മിനെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളില്‍ നിന്നും സിപിഎം അപ്രത്യക്ഷരായെന്നും സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഇടുങ്ങിയ ചിന്താഗതിയാണ് പാർട്ടിയിൽ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
read also: ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല: രൂക്ഷ വിമർശനവുമായി ഗവർണർ
‘കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടിയായി മാറി. പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ല. സമാജ്‌വാദി പാര്‍ട്ടി ആദ്യം ജാതിപാര്‍ട്ടിയായും പിന്നീട് കുടുംബപാര്‍ട്ടിയായും മാറി. ഇതുവരെയും ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചാണ് ബിജെപി മുന്നോട്ട് പോയത്. ഒരുപാട് പോരാട്ടങ്ങള്‍ കടന്നാണ് ബിജെപി ഈ കാണുന്ന രീതിയിലെത്തിത്’- അമിത് ഷാ പറഞ്ഞു.
കുടുംബാധിപത്യം ആദ്യമായി കൊണ്ടുവന്നത് കോണ്‍ഗ്രസാണ് ഞങ്ങളല്ല. തെരഞ്ഞെടുപ്പുകള്‍ നടത്തിയാണ് ബിജെപിയില്‍ സ്ഥാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments