Latest NewsNewsBusiness

രാജ്യത്തെ പൊതുകെട്ടിടങ്ങൾക്ക് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കും, പുതിയ നീക്കവുമായി ട്രായി

കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ ഫോൺ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചാണ് റേറ്റിംഗ് നൽകുക

രാജ്യത്തെ എല്ലാ പൊതുകെട്ടിടങ്ങൾക്കും ഉടൻ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുകെട്ടിടങ്ങൾക്കാണ് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കുക. ഇത് സംബന്ധിച്ച ശുപാർശ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ ഫോൺ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചാണ് റേറ്റിംഗ് നൽകുക. കെട്ടിടങ്ങൾക്ക് പരമാവധി 5 സ്റ്റാർ റേറ്റിംഗ് വരെ നൽകാൻ സാധിക്കും.

പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പുറമേ, നിലവിലുള്ള കെട്ടിടങ്ങൾക്കും റേറ്റിംഗ് ബാധകമാണ്. കെട്ടിടങ്ങൾ ഒക്യുപൻസി സർട്ടിഫിക്കറ്റ് എടുത്താൽ 2 വർഷത്തിനുള്ളിൽ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗിനുള്ള പരിശോധന നിർബന്ധമായും നടത്തേണ്ടി വരും. മറ്റ് കെട്ടിടങ്ങൾക്ക് സ്വന്തം നിലയ്ക്കും റേറ്റിംഗ് സ്വന്തമാക്കാൻ സാധിക്കും. റേറ്റിംഗ് പരിശോധിക്കാനും, സർട്ടിഫിക്കറ്റ് നൽകാനും പ്രത്യേക ഏജൻസിക്ക് രൂപം നൽകുന്നതാണ്. ഇവ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെയും ഇന്റർനെറ്റ് സ്പീഡ്, ടെലികോം സ്പീഡ് തുടങ്ങിയ പരിശോധനകൾ നടത്തുന്നതാണ്.

Also Read: സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്തും, തലസ്ഥാന നഗരിയിൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button