
കൊച്ചി: ആലുവ നഗരത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെട്ട പ്രതിയെ റയിൽവേ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശി സെല്‍വനാണ് പത്തൊൻപതുകാരിയ്ക്ക് നേരെ ആക്രമണം നടത്തിയത്.
ജനങ്ങളിൽ നിന്നും രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുന്നതിനിടെയാണ് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയോടെയാണ് ആലുവ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. ഇയാള്‍ക്ക് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments