തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, ക്ലോസ് ചെയ്യുകയോ ചെയ്യുമെന്ന് അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചതിനെ തുടർന്നാണ് ജാഗ്രത നിർദ്ദേശവുമായി എസ്ബിഐ എത്തിയത്. പാൻ കാർഡുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എസ്ബിഐയുടെ യോനോ ആപ്പിലെ അക്കൗണ്ട് ഉടമകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എസ്ബിഐയുടെ സന്ദേശം എന്ന് തരത്തിൽ തോന്നിപ്പിക്കുന്ന രീതിയിലാണ് മെസേജുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പാൻ കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ സഹിതം മെസേജുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സന്ദേശങ്ങൾ പൂർണമായും തെറ്റാണെന്നും, അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി. വിവിധ സൈബർ കുറ്റങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ മൊബൈൽ നമ്പറുകൾ, ആധാർ നമ്പറുകൾ, പാൻ കാർഡ് നമ്പറുകൾ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഒടിപി നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കിടരുതെന്ന് എല്ലാ ബാങ്കുകളും ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Also Read: വർഷങ്ങൾ നീണ്ട നിയമ പോരാട്ടം, ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള അവസരവുമായി ഇപിഎഫ്ഒ
Post Your Comments