Latest NewsKeralaNews

എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സർക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നത്: ദുഷ്യന്ത് കുമാർ ഗൗതം

തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്കാണ് ഈ രാജ്യത്തെ വിഭവങ്ങളുടെ മേൽ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ച യുപിഎ സർക്കാരിൽ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സർക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം. ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: സുബിയുടെ അടിയന്തര ചികിത്സയ്ക്ക് തടസമായത് കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍: സുരേഷ് ഗോപി

കേന്ദ്രം ചെലവാക്കുന്ന പ്രതി രൂപയിൽ കേവലം 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. സർക്കാരും ഭരണ സംവിധാനങ്ങളും ഒരു പോലെ അഴിമതിയിൽ മുങ്ങിയിരുന്നു. എന്നാൽ ഇന്ന് നരേന്ദ്ര മോദി സർക്കാർ അഴിമതി തുടച്ചു നീക്കി. വാക്‌സിനേഷൻ ലഭ്യമാകാൻ വിദേശ രാജ്യങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സാഹചര്യം ഇന്ന് മാറിയിരിക്കുന്നു. കോവിഡ് കാലത്ത് 3 വാക്‌സിനുകളാണ് ഭാരതം തദ്ദേശീയമായി നിർമ്മിക്കുകയും ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തത്. അയോധ്യയിൽ എന്നാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്ന് ചോദിച്ചവരോട് പുതുക്കി പണിയുന്ന രാമക്ഷേത്രം തുറന്നു കൊടുക്കുന്ന തീയ്യതി പ്രഖ്യാപിച്ചാണ് മോദി സർക്കാർ മറുപടി പറഞ്ഞത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. അങ്ങനെ എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് ബിജെപി സർക്കാർ കൊണ്ട് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകാശ്മീരിൽ ഒരു ദേശീയ പതാക പോലും ഉയർത്താൻ സാധിക്കാത്ത കാലത്ത് ജമ്മു കാശ്മീരിലേക്ക് യാത്ര നടത്തിയവരാണ് മുരളീ മനോഹർ ജോഷിയും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ന് ഏതൊരു ഭാരതീയനും ജമ്മു കശ്മീരിൽ ത്രിവർണ്ണ പതാക ഉയർത്താനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. സഹപ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പ്രതികരിക്കാൻ പോലും സാധിക്കാതെ കൈയ്യും കെട്ടി നോക്കി നിൽക്കേണ്ട ഗതികേടിൽ നിന്നും മാറി ഒന്നിന് പത്തെന്ന കണക്കിൽ തീവ്രവാദികളെയും ശത്രു സൈനികരെയും ഇല്ലായ്മ ചെയ്യാനുള്ള ആത്മവിശ്വാസവും ആർജ്ജവും നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ ഇന്ത്യൻ സൈന്യത്തിന് ഇന്ന് കൈവന്നിരിക്കുന്നു. കേരളത്തിന്റെ അഭിവൃദ്ധി സാധ്യമാകണമെങ്കിൽ ദേശീയത ഉയർത്തിപ്പിടിക്കുന്ന, വികസനവും ജനക്ഷേമ നയങ്ങളും ഒരു പോലെ തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുള്ള ഭാരതീയ ജനതാ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: നടി സുബി സുരേഷിന്റെ മരണം തീര്‍ത്തും അപ്രതീക്ഷിതം, ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button