കരിപ്പൂർ: സ്വർണക്കടത്തിന് വ്യത്യസ്തമായ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിൽ പുത്തൻ മാർഗം പരീക്ഷിച്ച് കസ്റ്റംസിന്റെ കൺവെട്ടിച്ച് പുറത്തെത്തിയ യുവാവിനെ പോലീസ് പൊക്കി. സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ യുവാവിനെ പോലീസ് ആണ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആണ് സംഭവം. വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ ആണ് അറസ്റ്റിലായത്.
സ്വര്‍ണ മിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു സഫ്‌വാനെ കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. ദുബായില്‍നിന്നും എത്തിയതായിരുന്നു ഇയാള്‍. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളുടെ വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരുന്നത്.
അതേസമയം, കൊച്ചിയിലും സമാനമായ സംഭവം നടന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ സ്വർണവേട്ടയിൽ ഒരാൾ പിടിയിലായി. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പാലക്കാട് സ്വദേശി മുഹമ്മദിന്റെ പക്കല്‍ നിന്നാണ് 85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെടുത്തത്.
Post Your Comments