തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബംഗളൂരുവുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി.
പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. ഹൈക്കോടതിയുടെ വിധിയെ തുടർന്ന് തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കുവാൻ ഗതാഗത സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും മന്ത്രി നിർദ്ദേശം നൽകി.
Read Also: പാകിസ്ഥാനെ പിടിച്ചടക്കുമെന്ന് താലിബാന് ഭീകരര്‍, അള്ളാഹുവിന്റെ ഭരണം കൊണ്ടുവരുമെന്ന് പ്രഖ്യാപനം
Post Your Comments