Latest NewsKeralaNews

കുടിവെള്ളം ലഭിക്കുന്നില്ല: തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാവ്

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ജീവനക്കാരെ പൂട്ടിയിട്ടത്.

Read Also: മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്‌ഇബിയുടെ നടപടി

ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടുകയായിരുന്നു. ഇയാളുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നു. ഇതോടെ ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ എത്തിയവരും ഭീതിയിലായി.

കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാർഡും ഇയാൾ പിടിച്ചിട്ടുണ്ടായിരുന്നു. വെള്ളം കിട്ടുന്നതിനായി പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകൻ പറയുന്നു.

Read Also: നടപ്പാതകളിൽ വാഹനം പാർക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button