ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും ഇതുസംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയത്. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ഈ നിർദ്ദേശം നടപ്പിലാക്കിയിരുന്നത്.
5+3+3+4 എന്ന രീതിയിലാണ് സംസ്ഥാനത്ത് 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി മുന്നോട്ട് പോകുന്നത്. മൂന്നാമത്തെ വയസിൽ കെജി വിദ്യാഭ്യാസം. ആറ് വയസിൽ ഒന്നാം ക്ലാസ്, പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂർത്തിയായിരിക്കണം. എന്നാൽ കേരളത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
അടുത്ത അധ്യയന വർഷത്തിൽ പ്രവേശനം നടപടികൾ പല സ്‌കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രീയ സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകളിലും മറ്റും അഞ്ച് വയസിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന സാഹചര്യമാണുള്ളത്. തുടർന്നാണ് ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് വീണ്ടും ആവശ്യപ്പെട്ടത്.
Read Also: പാകിസ്ഥാനെ പിടിച്ചടക്കുമെന്ന് താലിബാന്‍ ഭീകരര്‍, അള്ളാഹുവിന്റെ ഭരണം കൊണ്ടുവരുമെന്ന് പ്രഖ്യാപനം
Post Your Comments