Latest NewsKeralaNews

കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

കൊച്ചി: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ. ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് റോഡ് സേഫ്റ്റി കമ്മീഷണർ കത്തുനൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനും കത്ത് നൽകിയിട്ടുണ്ട്.

ഈ അപകടത്തെ മനപൂർവമായ അശ്രദ്ധമായി കണക്കാക്കി കുറ്റകരമായ നരഹത്യാശ്രമമായി വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഗതാഗതമന്ത്രി ആൻ്റണി രാജുവിന്റെ നിർദേശപ്രകാരമാണ് റോഡ് സേഫ്റ്റി കമ്മീഷണർ റിപ്പോർട്ട് തേടിയത്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് ​ഗതാ​ഗത മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button