കേരള ട്രാവൽ മാർട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും. ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയർ- സെല്ലർ മേള കൂടിയാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വെർച്വൽ മീറ്റ് മെയ് 6- ന് സമാപിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വെർച്വൽ മീറ്റിലൂടെ കേരളത്തിന്റെ ടൂറിസം വ്യാപാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 2022 മെയ് മാസത്തിൽ നടന്ന കെടിഎമ്മിൽ രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പങ്കാളികളുമായി നടന്ന ബിസിനസ് ചർച്ചകളുടെ തുടർന്ന് നടപടികളും ഇത്തവണ ചർച്ച ചെയ്യുന്നതാണ്. കഴിഞ്ഞ വർഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1.8 കോടി കടന്ന് റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.
Also Read: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
Post Your Comments