ആന്ധ്ര: സർവകലാശാലയിലെ ജീവനക്കാർ മരണപ്പെട്ടതിനെ തുടർന്ന് കാമ്പസിനുള്ളില്‍ ഹോമം നടത്താനൊരുങ്ങി ആന്ധ്രയിലെ ശ്രീകൃഷ്ണദേവരയ്യ സര്‍വകലാശാല. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലർ സർക്കുലർ പുറപ്പെടുവിച്ചു. ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. രാമകൃഷ്ണ റെഡ്ഡി പറയുന്നു.
read also: തോക്കുമായി എത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്: സംഭവം തിരുവനന്തപുരത്ത് !!
ഫെബ്രുവരി 24-ന് രാവിലെ ഹോമം നടത്താനാണ് തീരുമാനം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ സര്‍വകലാശാലയിലെ അഞ്ച് ജീവനക്കാര്‍ മരിച്ചെന്നും ഇത് ജീവനക്കാരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്നും അതിനാൽ ദോഷപരിഹരത്തിനു വേണ്ടിയാണ് ഹോമം നടത്തുന്നുവെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഹോമത്തിനു വേണ്ടി സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് സംഭാവനയും പിരിക്കുന്നുണ്ട്. അധ്യാപക ജീവനക്കാര്‍ 500 രൂപയും അനധ്യാപക ജീവനക്കാര്‍ 100 രൂപയും വീതം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. മതപരമായ ചടങ്ങുകള്‍ നടത്തേണ്ട ഇടമല്ല സര്‍വകലാശാല കാമ്പസ് എന്നും വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന ഇടമാണെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
Post Your Comments