Latest NewsNewsTechnology

‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ’ പട്ടികയിൽ ഇടം നേടി ഫിൻജന്റ്

കമ്പനിയിലെ എല്ലാ ജീവനക്കാർക്കും അവരുടെ തൊഴിൽപരമായ വളർച്ചയ്ക്കും പുരോഗമനത്തിനും ആവശ്യമായ വേറിട്ട അവസരങ്ങൾ ഫിൻജന്റ് നൽകുന്നുണ്ട്

രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഫിൻജന്റ് ഗ്ലോബൽ സൊല്യൂഷൻസ്. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻജന്റ് ഗ്ലോബ് സൊല്യൂഷൻസ് തുടർച്ചയായ മൂന്നാം തവണയാണ് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ’ പട്ടികയിൽ നേടുന്നത്. കമ്പനിയിലെ എല്ലാ ജീവനക്കാർക്കും അവരുടെ തൊഴിൽപരമായ വളർച്ചയ്ക്കും പുരോഗമനത്തിനും ആവശ്യമായ വേറിട്ട അവസരങ്ങൾ ഫിൻജന്റ് നൽകുന്നുണ്ട്.

ജീവനക്കാർക്കിടയിലെ പരസ്പര ബഹുമാനം, വിശ്വാസം, മികച്ച പ്രകടനം, പ്രൊഫഷണൽ മികവ് തുടങ്ങിയ മാനദണ്ഡങ്ങളാണ് തുടർച്ചയായ മൂന്നാം തവണയും പട്ടികയിൽ ഇടം നേടാൻ ഫിൻജന്റിനെ സഹായിച്ചത്. ജീവനക്കാർക്ക് ക്രിയാത്മകതയും, സഹകരണവും വളർത്തുന്ന തരത്തിലുള്ള അന്തരീക്ഷം കമ്പനി സൃഷ്ടിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, എആർ, വിആർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്നതിനോടൊപ്പമാണ് കമ്പനി ജീവനക്കാർക്കായി മികച്ച തൊഴിലിടവും ഒരുക്കിയിരിക്കുന്നത്.

Also Read: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ

shortlink

Post Your Comments


Back to top button