അങ്കമാലി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച ഒന്നരവയസ്സുകാരന് 11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നല്‍കിയത് അജ്ഞാതൻ. തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും, പ്രശസ്തിക്ക് വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും അജ്ഞാതൻ അറിയിച്ചു. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്ത് വിടരുതെന്ന് പറഞ്ഞാണ് നിര്‍വാന്‍ സാരംഗ് എന്ന ഒന്നരവയസ്സുകാരന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്.
വിദേശത്ത് നിന്നുള്ള വ്യക്തി ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (11.6 കോടി ഇന്ത്യന്‍ രൂപ)യാണ് സംഭാവന ചെയ്തത്. ഇതോടെ നിര്‍വാണിന്റെ ചികിത്സാ സഹായ നിധിയിലേക്ക് 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയിലധികം രൂപയാണ് ചികിത്സക്ക് വേണ്ടത്. ഇനി ഒരു കോടിയിലധികം രൂപ മാത്രം ലഭിച്ചാൽ മതിയാകും. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍വാന്റെ ചികിത്സക്കായി തുക ശേഖരിച്ചത്. തുക നല്‍കിയ വ്യക്തി ഇവരെയാണ് ബന്ധപ്പെട്ടത്.
രക്ഷിതാക്കളുമായി അജ്ഞാതൻ ബന്ധപ്പെട്ടില്ല. അതിനാൽ, മിലാന്റെ രക്ഷിതാക്കള്‍ക്ക് പോലും ഇത്രയും വലിയ തുക നല്‍കിയ വ്യക്തി ആരാണെന്ന് അറിയില്ല. തന്റെ പേരോ വിലാസമോ കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് തുക കൈമാറിയയാള്‍ അറിയിച്ചത്. തനിക്ക് പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്തകള്‍ കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് മനസ്സിലുള്ളതെന്ന് തുക നല്‍കിയയാള്‍ പറഞ്ഞെന്നും നിര്‍വാന്റെ മാതാപിതാക്കള്‍ പറയുന്നു.
Post Your Comments