
കോഴിക്കോട്: പോക്സോ കേസ് പ്രതിയെ ഇരയുടെ വീട്ടിലെ കാർ പോർച്ചിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണ് മരിച്ചത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് ഇരയുടെ അയൽവാസി കൂടിയായ ഉണ്ണി.
വീടിന്റെ കാർ പോർച്ചിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 2021-ലാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരിയായ പെൺകുട്ടിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന്, ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
Read Also : വെറും രണ്ടു ദിവസം കൊണ്ട് ബിജു കുര്യൻ പഠിച്ചത് കേരളത്തിലെ കൃഷിയെക്കാൾ ലാഭം ഇസ്രയേലിലെ കൂലിപ്പണിയെന്ന്
ജാമ്യത്തിലിറങ്ങിയെങ്കിലും ഇപ്പോഴും കേസിന്റെ നടപടികൾ തുടരുകയാണ്. ഇതിനിടയിലാണ് ഇരയുടെ വീട്ടിലെത്തി ഇയാൾ തൂങ്ങിമരിച്ചത്. നിലവിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments