KeralaLatest NewsNews

അട്ടപ്പാടി മധു വധക്കേസിൽ വാദം കേൾക്കൽ ഇന്ന് മുതൽ ആരംഭിക്കും; അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാന്‍ സാധ്യത

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് മുതൽ വാദം കേൾക്കൽ ആരംഭിക്കും. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു. അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത. കേസിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറയുന്നത്.

പ്രതിഭാഗം സാക്ഷിവിസ്ഥാരവും പൂർത്തിയായതോടെയാണ് മധു കേസ് വാദം കേൾക്കൽ നടപടികളിലേക്ക് കടക്കുന്നത്. കേസിൽ ആകെ 122 സാക്ഷികളാണുണ്ടായിരുന്നത്. പിന്നീട് അഞ്ച് സാക്ഷികളെ കൂടി വിസ്തരിച്ചു. അതോടെ സാക്ഷികളുടെ എണ്ണം 127 ആയി. അതിൽ 24 പേർ കൂറുമാറി. രണ്ട് പേർ മരിച്ചു. കേസ് സംബന്ധിച്ച് നേരത്തെ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ സർവിസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

സാക്ഷി മൊഴികളും ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ചുള്ള വാദമാണ് ഇനി നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button