തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,600 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെയും 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4300 രൂപയാണ്. കഴിഞ്ഞ മാസം പകുതി മുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന വില ഏതാനും ദിവസമായി ഇടിവിലാണ്.
അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കേരളത്തിൽ ഫെബ്രുവരി രണ്ടിന് സ്വർണവില റെക്കോർഡിട്ടിരുന്നു. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.
Post Your Comments