Latest NewsNewsBusiness

മഹിളാ സമ്മാൻ ബചത് പത്ര യോജന: പ്രത്യേക മേള ആരംഭിച്ചു

നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്

സ്ത്രീകളിലെ നിക്ഷേപ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ മേള ആരംഭിച്ചു. സ്ത്രീകൾക്കായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മഹിളാ സമ്മാൻ ബചത് പത്ര യോജന പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രത്യേക മേളയാണ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളിൽ നിന്നും സ്ത്രീകൾക്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും. ഫെബ്രുവരി 20- ന് ആരംഭിച്ച മേള ഫെബ്രുവരി 24- ന് സമാപിക്കുന്നതാണ്.

സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ ബചത് പത്ര യോജന. പരമാവധി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് വർഷമാണ് പദ്ധതിയുടെ കാലാവധി. അതേസമയം, കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ചെറിയ തുകകൾ പിൻവലിക്കാൻ സാധിക്കുന്നതാണ്.

Also Read: ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍, സുരക്ഷയൊരുക്കാൻ 3000 പൊലീസുകാര്‍; ഇനി ആറ് നാൾ ബാക്കി 

shortlink

Related Articles

Post Your Comments

Related Articles


Back to top button