AlappuzhaNattuvarthaLatest NewsKeralaNews

തിരുവനന്തപുരത്ത് വേ​ഗത്തിലെത്താൻ ഡോക്ടറെന്ന വ്യാജേന 108 ആംബുലൻസിൽ യാത്ര : യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം പെരികവിള എ പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്

ഹരിപ്പാട്: 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരികവിള എ പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്.

ഡോക്ടറാണെന്ന വ്യാജേന തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് എത്തണമെന്ന് പറഞ്ഞാണ് യുവാവ് ആംബുലൻസ് വിളിച്ചത്. അവശ്യസേവനം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് അനന്തുവിന്റേത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അനന്തുവിന് തിരുവനന്തപുരത്ത് മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് ന്യൂറോ സർജനാണെന്ന വ്യാജേന 108 ആംബുലൻസ് വിളിച്ചത്.

Read Also: ‘ആദ്യം അതിന് വേണ്ടി പോരാട്, എന്നിട്ടുമതി രാത്രി നടത്തവും വറുത്തമീനിനു വേണ്ടിയുള്ള പൊരുതലും’: ഷൈന്റെ കൊട്ട് റിമയ്‌ക്കോ?

അപകടത്തിൽപ്പെടുന്നവർക്ക് മാത്രമാണ് 108-ന്റെ സേവനം ലഭിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ പേരും പറഞ്ഞ് അനന്തു വാശിപിടിക്കുകയായിരുന്നു. തുടർന്ന്, ആംബുലൻസ് ജീവനക്കാർ ഇയാളെ 108-ൽ കയറ്റി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button