കിളിമാനൂർ: ചിട്ടി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ. ചടയമംഗലം വാസുദേവൻ വീട്ടിൽ സുരേഷ് കുമാർ (56) ആണ് പിടിയിലായത്.
Read Also : ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമാണ് സുരേഷ് കുമാർ. ചിട്ടി സ്ഥാപനത്തിലേക്ക് നിരവധി പേരെ കൊണ്ട് പണം നിക്ഷേപ്പിച്ചശേഷം പണവും പലിശയും നൽകാതെ വഞ്ചിച്ചക്കേസിൽ സ്റ്റേഷനിൽ 25 ഓളം കേസുകൾ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments