ThiruvananthapuramLatest NewsKeralaNattuvarthaNews

ഗ​ർ​ഭി​ണി​യാ​യ യുവതി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച കേസ് : ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

അ​ട്ട​കു​ള​ങ്ങ​ര ടി.​സി 39/2211, ശ്രീ​വ​ള്ളി​യി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ. അ​ട്ട​കു​ള​ങ്ങ​ര ടി.​സി 39/2211, ശ്രീ​വ​ള്ളി​യി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 17-ന് ആണ് ​ഭാ​ര്യ ദേ​വി​ക (22) മ​രി​ച്ച​ത്. ദേ​വി​ക​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​വി​ക​യു​ടെ അ​ച്ഛ​ൻ ബാ​ബു ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് പൊലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെയ്ത​ത്.

Read Also : ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ, വിദേശ നിക്ഷേപത്തിൽ വീണ്ടും തിരിച്ചുവരവ്

2021 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ദേ​വി​ക ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള കാ​ര​ണം നി​ര​ന്ത​ര​മു​ള്ള ഭ​ർ​തൃ​പീ​ഡ​ന​മാ​ണെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

ഫോ​ർ​ട്ട് പൊ​ലീ​സ് സി.​ഐ രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button