പേരൂർക്കട: വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരംപാറ ശാസ്തമംഗലം രാമനിലയം വീട്ടിൽ ശ്രീകുമാരൻ തമ്പി (58) ആണ് അറസ്റ്റലായത്.
തിരുവനന്തപുരം സ്വദേശിയായ ഗോപകുമാർ പേരൂർക്കട പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അന്വേഷണം നടന്നുവരുന്നതിനിടെ അഞ്ചു പേർ സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. ഇതിനെല്ലാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also : ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഒഎൽഎക്സ് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. ഒഎൽഎക്സിലെ പരസ്യം കണ്ട് വിളിക്കുന്നവരെ വീട് നൽകാമെന്ന് പറഞ്ഞ് എഗ്രിമെന്റ് എഴുതി വാങ്ങുകയും എന്നാൽ അത് രജിസ്റ്റർ ചെയ്യാതെ തട്ടിപ്പു നടത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടവർ സ്റ്റേഷനിൽ പരാതിയുമായി എത്തുമ്പോൾ തുകയുടെ പകുതിയോളം ഭാഗം ഇയാൾ തിരികെ നൽകുകയും ബാക്കി തവണകളായി നൽകാമെന്ന് പറയുകയും ചെയ്താണ് കേസ് ഒഴിവാക്കിക്കൊണ്ടിരുന്നത്.
ഇയാൾ വർഷങ്ങളായി തട്ടിപ്പ് നടത്തിവന്നിരുന്നതായാണ് സൂചന. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ താമസിച്ചു വന്ന സ്ഥലത്തുനിന്ന് നിരവധി രേഖകൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളെ പറ്റി അന്വേഷണം നടത്തിവരികയാണ് കൂടുതൽ പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments