Latest NewsKeralaNews

കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറി: ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായി ; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റില്‍ 

എം വി ഗോവിന്ദൻ സ്വന്തം പാർട്ടിയെ നന്നാക്കാൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടത്. ഗുണ്ടകളും മാഫിയാ സംഘങ്ങളും പൂർണമായും സിപിഎമ്മിനെ കയ്യടക്കി. പാർട്ടി നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സ്വർണക്കടത്തു സംഘങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണം. അധികാര ഹുങ്കു കാരണം പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ജനങ്ങളെ കരുതൽ തടങ്കലിലാക്കുകയാണ്. ഈദി അമീനെ പോലെയുള്ള മുഖ്യമന്ത്രിയുടെ ഫാഷിസ്റ്റ് ഭരണ രീതി അവസാനിപ്പിച്ചില്ലെങ്കിൽ യുവജന സംഘടനയുടെ പ്രതിഷേധങ്ങൾ ബിജെപി ഏറ്റെടുത്ത് വ്യാപിപ്പിക്കും. മുഖ്യമന്ത്രി പോവുന്നിടത്തെല്ലാം പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ഐ ഫോണിന് നൽകാൻ പണമില്ല: ഡെലിവറി ബോയിയെ കൊന്ന് ഐ ഫോൺ സ്വന്തമാക്കി, മൃതദേഹം 4 ദിവസത്തേക്ക് ഒളിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button