ന്യൂഡല്‍ഹി: ബോളിവുഡിലെ ഗാനരചയിതാവ് ജാവേദ് അക്തര്‍ പാകിസ്ഥാനിലെ ഫൈസ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയുടെ പ്രതിനിധിയായി ഫെബ്രുവരി 18നാണ് ഫൈസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ജാവേദ് അക്തര്‍ പാകിസ്ഥാനിലേയ്ക്ക് പോയത്. ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും അവിടെ വെച്ച് തന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.
Read Also:‘ആരതി പൊടി എന്റെ പെണ്ണ്, അവളെ വേദനിപ്പിച്ചാൽ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും’: റോബിൻ രാധാകൃഷ്ണൻ
ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 19 വരെ ഷെഡ്യൂള്‍ ചെയ്ത മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു ഫായിസ് ഫെസ്റ്റിവല്‍. പാകിസ്ഥാനിലെ കവിയായിരുന്ന ഫൈസ് അഹമ്മദിന്റെ സ്മരണാര്‍ത്ഥമാണ് ഫൈസ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
അതേസമയം, ജാവേദ് അക്തര്‍ പാക്കിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യക്കാര്‍ പ്രതികരിക്കുകയും അക്തര്‍ ഇനി ഇന്ത്യയിലേയ്ക്ക് വരേണ്ടെന്നും പാകിസ്ഥാനില്‍ തന്നെ നിന്നാല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു. നിരവധി കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയത്. എന്നാല്‍, ജാവേദ് അക്തറിനെ പാകിസ്ഥാന് ആവശ്യമില്ലെന്നും, അദ്ദേഹം ഇന്ത്യയിലേയ്ക്ക് വരുന്നത് തന്നെയാണ് നല്ലതെന്നും പാകിസ്ഥാന്‍ യുവാവിന്റെ ട്വീറ്റും വൈറലായി.
Post Your Comments