
ധാരാളം പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് ഓട്‌സ്. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരഭാരം കുറയ്ക്കല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കല്‍, ഹൃദ്രോഗ സാധ്യത കുറയ്ക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Read Also: രാത്രി പഴം കഴിയ്ക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്സ്. അമിതമായ കൊളസ്ട്രോള്‍ ധമനികളുടെ ഭിത്തിയില്‍ വരുകയും അവയെ തടയുകയും ചെയ്യുന്നു.
ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളില്‍ ഒന്നാണ് ഓട്‌സ്. അവ ഗ്ലൂറ്റന്‍ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടവുമാണ്.
ഓട്സില്‍ ആന്റിഓക്സിഡന്റുകളും പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങളും കൂടുതലാണ്. അവെനന്‍ത്രമൈഡുകള്‍ എന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഓട്സിലെ ബീറ്റാ-ഗ്ലൂക്കന്‍ ഫൈബര്‍ മൊത്തത്തിലുള്ളതും എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഓട്സിന് എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിനെ ഓക്സിഡേഷനില്‍ നിന്ന് സംരക്ഷിക്കാനും കഴിയും.
‘ഓട്സില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകള്‍ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍ കൊഴുപ്പ് കുറയ്ക്കാന്‍ സ??ഹായകമാണ്…’ – പോഷകാഹാര വിദഗ്ധ ഗാര്‍ഗി ശര്‍മ്മ പറഞ്ഞു.
ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് അമിതഭാരമുള്ളവരില്‍ അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍. ഓട്സ്, ബാര്‍ലി എന്നിവയിലെ ബീറ്റാ-ഗ്ലൂക്കന്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തും.
100 ഗ്രാം ഓട്സില്‍ 16.9 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായകമാണ്. ഓട്സിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസനാളത്തിന്റെ വീക്കവും ജ്വലനവും കുറയ്ക്കുന്നു. ഇത് മികച്ച ശ്വസനത്തിനും ശ്വസനവ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഫലപ്രദമാണ്.
Post Your Comments