ആലപ്പുഴ: എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ച് മർദ്ദിച്ചത് തന്റെ വിവാഹം മുടക്കിയതിലുള്ള പകയെന്ന് റിപ്പോർട്ട്. വനിതാ നേതാവായ ചിന്നുവിനെ അമ്പാടിയാണ് ബൈക്കിടിച്ചു വീഴ്ത്തിയത്. ശേഷം മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചിന്നുവിനൊപ്പം മറ്റൊരു പ്രവർത്തകനായ വിഷ്ണുവും ഉണ്ടായിരുന്നു. ചിന്നുവിന് അപസ്മാരം വന്നപ്പോൾ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് വിഷ്ണു പറയുന്നു. അമ്പാടി ഉണ്ണിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് ചിന്നു അമ്പാടിയുടെ ‘ഭാവി വധു’ ആകേണ്ടിയിരുന്ന പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്നായിരുന്നു സംഭവം. അവിടെ നിന്ന് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം.
മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണെന്ന് ചിന്നു പറഞ്ഞു. അമ്പാടി ഉണ്ണിക്കൊപ്പം എസ്എഫ്‌ഐ നേതാവിനെ മര്‍ദ്ദിക്കാന്‍ ഏതാനും സിപിഎം അനുഭാവികളും ഉണ്ടായിരുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെണ്‍കുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡിവൈഎഫ്‌ഐ നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്.a
Post Your Comments