ഒരിടവേളക്കുശേഷം വിദേശ നിക്ഷേപത്തിൽ വീണ്ടും മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വാരം വൻ തോതിലാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയത്. ഇതോടെ, ഇന്ത്യൻ ഓഹരി വിപണിയിലെത്തിയ പിഎഫ്ഐ 7,666 കോടി രൂപയായാണ് വർദ്ധിച്ചത്. 2023 ജനുവരിയിൽ 28,852 കോടി രൂപ വരെ പിൻവലിച്ചിരുന്നു. ഇത് നേരിയ തോതിൽ ആഘാതം സൃഷ്ടിച്ചെങ്കിലും, ഫെബ്രുവരിയിൽ മുന്നേറുകയായിരുന്നു.
ഇന്ത്യൻ കടപ്പത്ര വിപണിയിൽ ഈ വർഷം 5,944 കോടി രൂപയുടെ വിദേശ നിക്ഷേപം വരെ എത്തിയിട്ടുണ്ട്. നാണയപ്പെരുപ്പം രൂക്ഷമായതോടെ ആഗോളതലത്തിൽ വിവിധ കേന്ദ്രബാങ്കുകൾ, പ്രത്യേകിച്ച് അമേരിക്കയുടെ ഫെഡറൽ റിസർവ് എന്നിവ തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയ പശ്ചാത്തലത്തിലാണ് രാജ്യത്ത് നിന്ന് എഫ്പിഐ നിക്ഷേപം ഉയർന്ന തോതിൽ പിൻവലിക്കപ്പെട്ടത്. നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനാണ് വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചത്.
Also Read: വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് : പ്രതി അറസ്റ്റിൽ
Post Your Comments